സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനോ രണ്ട് ഡോസ് വാക്സിനോ സ്വീകരിച്ച് നാട്ടിൽ അവധിയിലെത്തിയവർ തിരികെ പോകുന്ന സ്‌മയത്ത് എന്തെല്ലാം നടപടിക്രമാങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞ് നിരവധി പ്രവാസികളാണ് ബന്ധപ്പെടുന്നത്.
ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ ശ്രദ്ധിക്കേണ്ടത്:
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ സ്വാഭാവികമായും തവക്കൽനായി ഇമ്യൂൺ ആയിരിക്കും. തവക്കൽനാ ആപ് പരിശോധിച്ചാൽ തന്നെ ചുരുങ്ങിയത് വാക്സിനെടുത്ത് ആറ് മാസത്തേക്ക് ഇമ്യുണ് സ്റ്റാറ്റസ് കാലാവധി ഉള്ളതായി കാണാം.
ഒരാളുടെ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ അയാൾ സൗദിയിൽ പ്രവേശിക്കുന്ന സമയം ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ല. അതേ സമയം അയാൾ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബെങ്കിലും ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അതിൻ്റെ പ്രിൻ്റ് ഔട്ട് കയ്യിൽ കരുതണം.
അതോടൊപ്പം സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് നാട്ടിൽ നിന്ന് സെക്കൻഡ് ഡോസിനായി പ്രത്യേകം അപേക്ഷ സമർപ്പിച്ച് സെക്കൻഡ് ഡോസ് എടുക്കാൻ സാധിക്കും. തുടർന്ന് അത് ഫസ്റ്റ് ഡോസ് വാക്സിൻ ഡീറ്റെയിൽസ് സഹിതം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിച്ചാൽ തവക്കൽനായി ഫുൾ ഇമ്യൂൺ ആകാൻ സാധിക്കും.
അഥവാ മടക്കം ആറു മാസത്തിലധികം നീളുകയും സൗദിയിൽ നിന്നെടുത്ത ഫസ്റ്റ് ഡോസ് വാക്സിൻ്റെ ഇമ്യൂൂൺ കാലാവധി തീരുമെന്ന് ഭയപ്പെടുന്നവരും നാട്ടിൽ നിന്ന് ഒരു ഡോസ് കൂടി സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആകാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ചെയ്യേണ്ടത്:
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവർ സ്വാഭാവികമായും തവക്കൽനാ ആപിൽ ഫുൾ ഇമ്യൂൺ ആയിരിക്കും.നിലവിൽ ഫുൾ ഇമ്യൂൺ സ്റ്റാറ്റസിനു കാലാവധിയൊന്നും ഇല്ല.
ഇവർക്കും മുകളിൽ പരാമർശിച്ച പോലെ സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബെങ്കിലും https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റ് കയ്യിലെടുത്താൽ സൗദിയിൽ ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാകും.
രോഗം വന്ന് സുഖം പ്രാപിച്ചവർ:
സൗദിയിൽ നിന്ന് രോഗം വന്ന് സുഖം പ്രാപിച്ചവരും തവക്കൽനായിൽ സ്വാഭാവികമായും ആറു മാസത്തേക്ക് ഇമ്യൂൺ ആയിരിക്കും. ഇവർക്ക് തവക്കൽനായിലെ ഇമ്യൂൺ കാലാവധിക്കുള്ളിൽ ഹോട്ടൽ ക്വാറൻ്റീൻ ഇല്ലാതെ മടങ്ങാൻ സാധിക്കും. അതേ സമയം സൗദിയിൽ നിന്ന് ഒരു ഡോസ് കൂടി സ്വീകരിച്ചാൽ ഫുൾ ഇമ്യൂൺ ആകാനും സാധിക്കും.
മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം കയ്യിൽ വാക്സിൻ സർട്ടിഫിക്കറ്റുകളും സൗദിയിലേക്ക് പോകുന്നതിൻ്റെ 72 മണിക്കൂർ മുംബെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതാൻ മറക്കാതിരിക്കുക.