കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി. വെറും 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്സീന്‍ നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 70 കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസും 30 കോടിയലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കി.
കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷത്തിൽ ഇന്ത്യ
![](https://pravasimalayaly.com/wp-content/uploads/2021/10/FB_IMG_1634835183697.jpg)