തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് തുടക്കമായി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും മറ്റ് ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്ന് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ 4.35 ലക്ഷം ഡോസാണ് എത്തിയത്. .
ഇന്ന് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ലോകാരോഗ്യസംഘടന, യൂണിസെഫ് , യുഎന്‍ഡിപി എന്നിവരുടെ സഹകരണവും വാക്‌സിനേഷനുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ ഗോകുലം മെഡിക്കല്‍ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലുക്കാശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി വര്‍ക്കല, മണമ്പൂര്‍ സാമുഹ്യ ആരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം, തൈക്കാട് ആശുപത്രി, വിതുര ആശുപത്രി ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്.