Pravasimalayaly

കാത്തിരിപ്പിനൊടുവില്‍ കോവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

പ്രവാസി മലയാളി പ്രതിനിധി
രാജു ജോര്‍ജ് തയാറാക്കിയ റിപ്പോര്‍ട്ട്

ലണ്ടന്‍: ഏറെ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടണില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങളിലേയ്ക്കും. ഫൈസര്‍ കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം വ ആദ്യമായി സ്വീകരിച്ചിരിക്കുന്ന വ്യക്തി. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തശി ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയിലാണ് ് മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയും ഉള്‍പ്പെടുന്നു. വടക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഹരി ശുക്ലയ്ക്ക് 87 വയസാണ് പ്രായം. ന്യൂ കാസിലിലുള്ള ആശുപത്രിയില്‍ വച്ചാണ് ഹരി ശുക്ല വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഒരുപാട് സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ കടമയായി കരുതുന്നെന്നും വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

Exit mobile version