Pravasimalayaly

അതിതീവ്ര കോവിഡ് വൈറസ് കേരളത്തിലും

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര കോവിഡ് വൈറസ് ബാധ ആറുപേർക്ക് കേരളത്തില്‍ സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് അടിയന്തിര പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് 2, ആലപ്പുഴ 2 കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളിലെ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.യുകെയിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് വലിയ സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി, നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

Exit mobile version