മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവാലി ഗ്രാമപഞ്ചായത്തില്‍ സിപിഐ യുഡിഎഫിനോടൊപ്പം മത്സരിക്കും. ഒരു വാര്‍ഡില്‍ സിപിഐയെ യുഡിഎഫ് പിന്തുണക്കും. ബാക്കിയെല്ലാ സീറ്റുകളിലും സിപിഐ പിന്തുണ യുഡിഎഫിനാണ്.
കഴിഞ്ഞ തവണ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഐഎമ്മും സിപിഐയും ഒറ്റക്കാണ് മത്സരിച്ചത്. ഇത്തവണ കോണ്‍ഗ്രസും ലീഗും ഒരുമിച്ചപ്പോഴും ഇടതുമുന്നണിയില്‍ ചേര്‍ച്ചയുണ്ടായില്ല.
സിപിഐ ലോക്കല്‍ കമ്മറ്റി അംഗം പി ചന്ദ്രദാസ് രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ പി ഷബീര്‍ ബാബുവിനെ നേരിടും. മറ്റ് വാര്‍ഡുകളിലെല്ലാം സിപിഐ യുഡിഎഫിനെ പിന്തുണക്കും.
വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ സിപിഐഎം മത്സരിക്കുന്നു. യുഡിഎഫിന് വിജയസാധ്യതയുള്ള സ്ഥലങ്ങള്‍ സിപി ഐക്ക് നല്‍കുന്നുവെന്നാണ് സിപിഐയുടെ ആരോപണം.

