Saturday, November 23, 2024
HomeNewsKeralaലോകായുക്ത ഓർഡിനൻസ്; സർക്കാരിന് തലവേദനയായി സിപിഐയുടെ എതിർപ്പ്,അനുനയ ചര്‍ച്ചകളുമായി സിപിഐഎം

ലോകായുക്ത ഓർഡിനൻസ്; സർക്കാരിന് തലവേദനയായി സിപിഐയുടെ എതിർപ്പ്,അനുനയ ചര്‍ച്ചകളുമായി സിപിഐഎം

ഗവർണർ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയിൽ തർക്കങ്ങൾ ഉടൻ അവസാനിക്കില്ല. വിഷയത്തിൽ സിപിഐയുടെ പരസ്യ എതിർപ്പ് സർക്കാരിന് തലവേദനയാകും. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യാത്തതിൽ കടുത്ത നീരസത്തിലാണ് സി പി ഐ. ഓർഡിനൻസ് നിയമസഭയിൽ വരുമ്പോൾ നിലവിലെ സാഹചര്യത്തിൽ സി പി ഐ എതിർപ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ സിപിഐയുമായി വൈകാതെ സി പി ഐ എം നേതൃത്വം അനുനയ ചർച്ചകൾ നടത്തുമെന്നാണ് സൂചന.

അതേസമയം ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനുള്ള പ്രതിപക്ഷ നീക്കവും സർക്കാരിന് വെല്ലുവിളയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ഭാവി പരിപാടികളും സർക്കാർ ഉറ്റുനോക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അധികാര ദുർവിനിയോഗമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. അഴിമതിക്കെതിരായ അവസാന വാതിലും കെട്ടിയടയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments