ആഭ്യന്തരവകുപ്പിന് രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സിൽ. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു. സുരക്ഷയുടെ പേരിൽ റോഡുകളിൽ പൊലീസ് കാട്ടിക്കൂട്ടുന്ന എല്ലാത്തരം പ്രവൃത്തികളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതിൽ തിരുത്തൽ വേണമെന്നും രാഷ്്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചർച്ചയിൽ ആവശ്യമുയർന്നു. ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും വിമർശനം ഉയർന്നു.സെപ്റ്റംബർ 30 മുതൽ സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കും. അതിനു മുന്നോടിയായി രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കുന്നതിനുള്ള കൗൺസിൽ യോഗങ്ങളാണ് ഞായറാഴ്ച ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ യോഗം അവസാനിക്കും.