Pravasimalayaly

സജി ചെറിയാൻ വിവാദം; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാൻ വിവാദം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. പ്രതിപക്ഷം എം എൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കടുപ്പിക്കാത്തതും അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഐ എം.

എംഎൽഎ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്.

മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനമാണ് സജി ചെറിയാൻ നിർവഹിച്ചതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. അതേസമയം ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

Exit mobile version