Pravasimalayaly

ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ ഏതാണ്ട് മന്ത്രിസ്ഥാനമുറപ്പിച്ച സി.പി.ഐ.യിൽനിന്ന് നാലാമത്തെയാളെ ഇന്നറിയാം

ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ ഏതാണ്ട് മന്ത്രിസ്ഥാനമുറപ്പിച്ച സി.പി.ഐ.യിൽനിന്ന് നാലാമത്തെയാളെ ഇന്നറിയാം. പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ മൂന്നാംതവണ എം.എൽ.എ.മാരായവരാണ്. സി.പി.ഐ. മാനദണ്ഡപ്രകാരം ഇവർക്കും ഇ.കെ. വിജയനും വീണ്ടും മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇവരിൽനിന്ന് ഒരാളായിരിക്കും.സി.പി.ഐ.ക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശ്ശൂർ ജില്ലകളിൽനിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ. രാജനും പി. പ്രസാദും പാർട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ. ചന്ദ്രശേഖരനും എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ എന്നതിനുപുറമേ ദേശീയ കൗൺസിൽ അംഗങ്ങളുമാണ്. ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ചിറ്റയത്തിന്റെയും മൂന്നാമൂഴമാണിത്. പുതുമുഖങ്ങളിലൊരാളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന ട്രേഡ് യൂണിയൻ നേതാവ് വാഴൂർ സോമനായിരിക്കും അവസരം.

Exit mobile version