തമിഴ് നാട്ടിൽ ഡി എം കെ സഖ്യത്തിൽ 6 സീറ്റിൽ മത്സരിക്കാനൊരുങ്ങി സി പി ഐ

0
557

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയുമായി സി.പി.ഐ സീറ്റ് ധാരണയായി. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുക.

സീറ്റുകള്‍ സംബന്ധിച്ച് ഡി.എം.കെയും സി.പി.ഐയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. സഖ്യം തമിഴ്‌നാട്ടില്‍ ചരിത്ര വിജയമായിരിക്കും നേടുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. 12 സീറ്റുകളാണ് സി.പി.ഐ.എം ചോദിക്കുന്നത്. അതേസമയം 35 മുതല്‍ 40 സീറ്റ് വരെയാണ് കോണ്‍ഗ്രസ് ഡി.എം.കെ നേതൃത്വത്തിനോട് ചോദിച്ചത്.

Leave a Reply