CPIM ലോക്കൽ സമ്മേളനങ്ങത്തിലെ തമ്മിൽ തല്ല്; സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി

0
82

കൊല്ലം കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിലെ തെരുവിൽ തല്ലിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രശ്നം പരിഹരിക്കാൻ ചുമതലക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ. വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ട്വന്റിഫോർ സംഘത്തിന് നേരെയും പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു.

ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ ഇന്നലെ പൂട്ടിയിട്ടിരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. ഇവർ പുറത്തിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് പ്രവർത്തകർ നടത്തിയത്. സംസ്ഥാന നേതാക്കളെ പ്രവർത്തകർ കൂക്കിവിളിച്ചാണ് ഇവിടെ നിന്ന് അയച്ചത്. കുലശേഖരപുരം ലോക്കൽ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം.

നേരത്തെ കുലശേഖഖരപുരത്തെ ലോക്കൽ സമ്മേളനം സംസ്ഥാന നേതൃത്വം നിർത്തിവെച്ചിരുന്നു. പിന്നീട് തീയതി പുനഃക്രമീകരിച്ച് ഇന്നലെ സമ്മേളനം നടത്താൻ തീരുമാനമായത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. സ്ഥലത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ​ഗുരുതര ആരോപണവുമായി വനിതാ നേതാക്കൾ അടക്കം രം​ഗത്തെത്തിയിരുന്നു.

Leave a Reply