Monday, November 25, 2024
HomeNewsKerala'ഗവർണർ മാപ്പ് പറയണം', പരസ്യ പ്രതിഷേധത്തിന് സിപിഎം

‘ഗവർണർ മാപ്പ് പറയണം’, പരസ്യ പ്രതിഷേധത്തിന് സിപിഎം

കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ്  പരിപാടി സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുക.


അതേസമയം ഇന്നലെ രാത്രിയും കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ നിലപാട് ആവർത്തിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്നാണ് ഗവർണർ വിളിച്ചത്. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇർഫാൻ ഹബീബിൻറെ പ്രവർത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് വിമർശിച്ച ഗവർണർ, കണ്ണൂർ വൈസ് ചാൻസിലർക്കെതിരെയും വീണ്ടും രംഗത്തെത്തി. ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവർണർ ആരോപിച്ചു. 

ഡൽഹിയിൽ ഗൂഡാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയിൽ വിസിയും പങ്കാളിയാണ്. വിസിയുടെ ക്രിമിനൽ മനോഭാവം തുറന്നു കാണിക്കുകയാണ് തൻറെ ഉദ്ദേശ്യം. കേരളത്തിൽ ഭരണഘടന സംവിധാനങ്ങൾ തകർന്നതിൻറെ തെളിവാണിതെന്നും വൈസ് ചാൻസിലർക്കുള്ള നടപടി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments