Pravasimalayaly

രമ്യ ഹരിദാസിനെതിരെ വധഭീഷണി. നടപടി ആവശ്യപ്പെട്ട് രമ്യ ഹരിദാസ് ഗവർണറെ കണ്ട് കത്ത് നൽകി

കഴിഞ്ഞ  ദിവസം  ആലത്തൂരിൽ വെച്ച്  രമ്യ ഹരിദാസിന് നേരെ  വധഭീഷണി മുഴക്കുകയും  അപമാനിക്കുകയും ചെയ്ത  സംഭവത്തിൽ കുറ്റക്കാർക്കെതിരെ  നടപടി സ്വീകരിക്കാൻ  ഇടപെടണമെന്നാവശ്യപ്പെട്ട്  രമ്യ ഹരിദാസ് കേരള ഗവർണർ  ആരിഫ് മുഹമ്മദ്‌  ഖാനെ  കണ്ട് കത്ത് നൽകി. വനിതയും പാർലമെന്റ്  അംഗവും പട്ടിക ജാതി  വിഭാഗത്തിൽ പെട്ട വ്യക്തിയായിരുന്നിട്ടും  തന്നെ  അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും  ചെയ്ത ആലത്തൂർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കാൻ   തയ്യാറാകുന്നില്ലെന്നും  പ്രതികളെ സംരക്ഷിക്കുകയും  പരാതിക്കാർക്കെതിരെ കേസെടുക്കുന്ന   രീതിയുമാണ്  പോലീസ് സ്വീകരിക്കുന്നതെന്നും   രമ്യ ഹരിദാസ് പറഞ്ഞു.

ഏപ്രിൽ അഞ്ചാം തിയതി കിഴക്കഞ്ചേരിയിൽ അമ്പലദർശനത്തിന് പോയ തന്നെ ജാതിപേര് വിളിച്ചാക്ഷേപിച്ച കിഴക്കഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനും കൂട്ടാളികൾക്കുമെ തിരെ പരാതി നൽകിയിട്ടും നാളിതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും രമ്യ ഹരിദാസ് ഗവർണർക്കുള്ള കത്തിൽ പറഞ്ഞു.

Exit mobile version