Saturday, November 23, 2024
HomeLatest Newsനിയമസഭ തിരഞ്ഞെടുപ്പ് : സി പി എം സ്‌ഥാനാർത്ഥി സാധ്യത പട്ടികയിൽ ഇവർ

നിയമസഭ തിരഞ്ഞെടുപ്പ് : സി പി എം സ്‌ഥാനാർത്ഥി സാധ്യത പട്ടികയിൽ ഇവർ

രണ്ട് ടേം നിബന്ധന സി.പി.എം കർശനമാക്കിയതോടെ സി.പി.എം സാധ്യതാ പട്ടികയിൽ ഇരുപതിലേറെപ്പേർ പുതുമുഖങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാൽ സി.കെ ശശീന്ദ്രൻ എംഎൽഎ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂർത്തിയാക്കിയില്ലെങ്കിലും ബേപ്പൂർ എംഎൽഎ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎൽഎ കെ.യു അരുണൻ എന്നിവരും ഇത്തവണ സ്ഥാനാർഥികളാവില്ല. ഷൊർണൂർ എംഎൽഎമാരായ പി.കെ ശശിയും മത്സരത്തിനില്ല.

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ച എംബി രാജേഷ്, പി രാജീവ്, വിഎൻ വാസവൻ, കെഎൻ ബാലഗോപാൽ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.

എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്(ബേപ്പൂർ), ജെയ്ക്ക് സി. തോമസ്(പുതുപ്പള്ളി), എം വിജിൻ(കല്ല്യാശ്ശേരി), കെ.വി സുമേഷ്(അഴീക്കോട്), സച്ചിൻ ദേവ്(ബാലുശ്ശേരി), എം.എസ് അരുൺകുമാർ(മാവേലിക്കര)തുടങ്ങിയവർ ഇത്തവണ ജനവിധി തേടും.

ഉദുമ-സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ-എം രാജഗോപാൽ

പയ്യന്നൂർ-പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി-എം വിജിൻ
തളിപ്പറമ്പ-എം.വി ഗോവിന്ദൻ
അഴീക്കോട്-കെ.വി സുമേഷ്
ധർമടം-പിണറായി വിജയൻ
തലശ്ശേരി-എ.എൻ ഷംസീർ
മട്ടന്നൂർ-കെ.കെ ശൈലജ

മാനന്തവാടി-കേളു

കൊയിലാണ്ടി-പി സതീദേവി, കാനത്തിൽ ജമീല
പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി-സച്ചിൻദേവ്
കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പുർ-മുഹമ്മദ് റിയാസ്
തിരുവമ്പാടി-ഗിരീഷ് ജോൺ/ലിന്റോ ജോസഫ്

പൊന്നാനി- നന്ദകുമാർ

തൃത്താല- എം.ബി രാജേഷ്
ഷൊർണൂർ-സി.കെ രാജേന്ദ്രൻ
ഒറ്റപ്പാലം- പി ഉണ്ണി
കോങ്ങാട്-പി.പി സുമോദ്
മലമ്പുഴ-എ പ്രഭാകരൻ
പാലക്കാട്- തീരുമാനമായില്ല
തരൂർ- പി.കെ ജമീല
നെന്മാറ-കെ ബാബു
ആലത്തൂർ-കെ.ഡി പ്രസേനൻ

ഇരിങ്ങാലക്കുട- ആർ. ബിന്ദു,
മണലൂർ- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
ഗുരുവായൂർ- ബേബി ജോൺ
പുതുക്കാട്- കെ.കെ. രാമചന്ദ്രൻ
ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്
കൊച്ചി- കെജെ മാക്സി
തൃപ്പൂണിത്തുറ-എം സ്വരാജ്
വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ
കോതമംഗലം -ആന്റണി ജോൺ
എറണാകുളം-ഷാജി ജോർജ്
കുന്നത്തുനാട്-പിവി ശ്രീനിജൻ

ഉടുമ്പൻ ചോല- എം.എം മണി
ദേവികുളം – എ രാജ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- അനിൽകുമാർ
ഏറ്റുമാനൂർ- വി എൻ വാസവൻ

ചെങ്ങന്നൂർ- സജി ചെറിയാൻ
മാവേലിക്കര- എം.എസ് അരുൺകുമാർ
കായംകുളം- യു പ്രതിഭ ഹരി
അമ്പലപ്പുഴ- എച്ച് സലാം
ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ
അരൂർ- ദലീമ ജോജോ

കോന്നി- ജനീഷ്കുമാർ
ആറൻമുള – വീണ ജോർജ്

കൊല്ലം- എം മുകേഷ്
കുണ്ടറ – മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ
ചവറ- സുജിത്ത വിജയൻ

നെയ്യാറ്റിൻകര- അൻസലൻ
കാട്ടാക്കട- ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രൻ
അരുവിക്കര- സ്റ്റീഫൻ
നേമം- വി. ശിവൻകുട്ടി
വട്ടിയൂർക്കാവ്- പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വാമനപുരം- ഡി.കെ മുരളി
ആറ്റിങ്ങൽ- ജെ.എസ് അംബിക
വർക്കല- വി ജോയ്
ഇരവിപുരം- എൻ നൗഷാദ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments