സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു. തുടര്‍ച്ചയായി രണ്ടുവട്ടമെന്ന മാനദണ്ഡം ശക്തമായി നടപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക. എന്നിരുന്നാലും പിണറായിയും കെ.കെ.ശൈലജയും അടക്കം നിറഞ്ഞു നിന്നവരെ ഒഴിവാക്കിയിട്ടില്ല.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രചരണം തുടങ്ങി പതിവ് തെറ്റിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണയും ധര്‍മ്മടത്ത് തന്നെ ജനവിധി തേടുമ്പോള്‍ കെ.കെ. ശൈലജ മട്ടന്നൂരും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം കഴക്കൂട്ടത്തും മത്സരിക്കും. അവസാന നിമിഷം ഫിഷറീസ് വിവാദത്തില്‍ തലയിട്ട ജെ.മേഴ്സിക്കുട്ടിയമ്മ കൊല്ലം കുണ്ടറയിലും എംഎം മണി ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലും ജനവിധി തേടും. മലപ്പുറത്തെ തവനൂരില്‍ കെ.ടി.ജലീലും നിലമ്പൂരില്‍ പി.വി. അന്‍വറും തലശേരിയില്‍ എ എന്‍ ഷംസീറും ഇറങ്ങുമ്പോള്‍ കൊല്ലത്ത് എം മുകേഷും കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും വരും. ആറന്മുളയില്‍ വീണാ ജോര്‍ജ്, തൃപ്പൂണിത്തുറയില്‍ എം.സ്വരാജ്, പാലക്കാട്ടെ തൃത്താലയില്‍ എം ബി രാജേഷ്, എറനാട്ട് യു.ഷറഫലി എന്നിവരെല്ലാമാണ് മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.
വിവാദത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും എ.കെ. ബാലന്റെ ഭാര്യ ജമീലയെ ഒഴിവാക്കിയിട്ടുണ്ട്. ചില സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കൈമാറാനും ഉദ്ദേശമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ഇറങ്ങുന്നത് യുവനേതാവ് ജെയ്ക്കാണ്. അരൂരില്‍ ദലീമ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എറണാകുളം- ഇടത് സ്വതന്ത്രനും പെരുമ്പാവൂര്‍ ഘടകകക്ഷിക്ക് നല്‍കിയേക്കും ചര്‍ച്ചകള്‍ തുടരുന്നു. ചാലക്കുടിയും വയനാട്ടിലെ കുറ്റ്യാടിയും ഘടകകക്ഷിക്ക് നല്‍കിയേക്കും. പാലക്കാട്-തീരുമാനം വൈകുകയാണ്.
തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍
അരുവിക്കരയില്‍ കൂടുതല്‍ ചര്‍ച്ചകള്‍
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
എറണാകുളം ജില്ല
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍
കല്‍പ്പറ്റ ഘടകകക്ഷിക്ക്
മലപ്പുറം ജില്ല
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
മങ്കട- റഷീദലി
എറനാട്-യു.ഷറഫലി
വണ്ടൂര്‍- മിഥുന
കോഴിക്കോട് ജില്ല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി -തീരുമാനം നീളുന്നു
കൊടുവള്ളി – കാരാട്ട് റസാഖ്
കൊയിലാണ്ടി – കാനത്തില്‍ ജമീല
കണ്ണൂര്‍ ജില്ല
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
കാസര്‍കോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -ജയാനന്ദ
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍