വോട്ടു ചോര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം: യു.പ്രതിഭ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും

0
123

ആലപ്പുഴ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് വോട്ടു ചോര്‍ച്ചയുണ്ടായതില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ച യു. പ്രതിഭ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. പ്രതിഭയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

“എന്തെങ്കിലും വിമര്‍ശനം കമ്മറ്റികളെക്കുറിച്ചോ സഖാക്കന്മാരെക്കുറിച്ചോ ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പാര്‍ട്ടിയിലാണ്. പ്രതിഭയുടെ ഈ രീത സംഘടനാപരമല്ല. ഇത് സംബന്ധിച്ച് അവരോട് വിശദീകരണം ചോദിക്കും. വിശദീകരണം ലഭിച്ചതിന് ശേഷം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും,” നാസര്‍ വ്യക്തമാക്കി.

Leave a Reply