സി പി എമ്മിന്റെ സംസ്ഥാന സമ്മേളനം വരുന്ന ഫെബ്രുവരിയില്‍ എറണാകുളത്ത്

0
36

കേരളത്തിലെ ഭരണമുന്നണിയെ നയിക്കുന്ന സി പി എമ്മിന്റെ സംസ്ഥാന സമ്മേളനം വരുന്ന ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കും. അടുത്തമാസം 15 മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഏരിയ സമ്മേളനം പൂര്‍ത്തിയാക്കി ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി പൊതുസമ്മേളനങ്ങള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. കൊവിഡ് പ്രതിസന്ധി കുറഞ്ഞാല്‍ അപ്പോള്‍ വേണമെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സമ്മേളനങ്ങള്‍ നടക്കുക. സമ്മേളനഹാളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. വെര്‍ച്വലായും പരിപാടികള്‍ നടക്കും

സി പി എമ്മിന്റെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ നേരത്തെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന സമ്മേളനംവരെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തില്‍ വച്ച് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിരുന്നു.

Leave a Reply