തൃശൂരിൽ സിപിഎം നേതാവിനെ കുത്തിക്കൊന്നു. ബിജെപി ബജ്രംഗദൾ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം

0
294

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ട് ഇന്നലെ രാത്രിയായിരുന്നു സംഭവം.

ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) അക്രമത്തിൽ കുത്തേറ്റു മരിച്ചത്. മറ്റു മൂന്നു പേർക്കും പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്.

എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

Leave a Reply