സിപിഎമ്മിൽ ഇക്കുറി ഭാര്യമാരോ താരങ്ങൾ

0
173

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ സിനിമാ താരങ്ങളും മാധ്യമ പ്രവർത്തകരും അപ്രതീക്ഷിതമായി ഇടം നേടിയെങ്കിൽ ഇക്കുറി നേതാക്കൻമാരുടെ ഭാര്യമാർ ഇടം നേടുമെന്നാണ് പുറത്തു വരുന്ന സൂചനകൾ വ്യക്തമാകുന്നത്. സി പി എമ്മിൻ്റെ സാധ്യതാ പട്ടികയിൽ മന്ത്രി എ കെ ബാലൻ്റെ ഭാര്യ ജമീലയും സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ്റെ ഭാര്യ ബിന്ദുവും ഇടം നേടി. ബാലൻ്റെ സിറ്റിംഗ് സീറ്റിൽ തന്നെയാവും ഭാര്യ ജമീല പോരാട്ടത്തിന് ഇറങ്ങുക. വിജയരാഘവൻ്റെ ഭാര്യയെ ഇരിങ്ങാലക്കുടയിൽ മത്സരിപ്പിക്കാനാണ് നീക്കം.സിറ്റിംഗ് എംഎൽഎ അരുണനെ ഒഴിവാക്കിയാണ് ബിന്ദുവിനായി ചരട് വലി. മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരങ്ങൾ..

Leave a Reply