പൊന്നാനി: പൊന്നാനി സീറ്റിനെച്ചൊല്ലി സിപിഎമ്മില്‍പൊട്ടിത്തെറി. പ്രതിഷേധം തെരുവിലേയ്ക്കും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പി. നന്ദകുമാറിനെ പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നു എന്ന വാര്‍ത്ത വന്നതിനുപിന്നാലെയാണ് പ്രതിഷേധവുമായി സ്്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന ്ആളുകള്‍ രംഗത്തിറങ്ങിയത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഇക്കുറി ശ്രീരാമകൃഷ്ണനു സീറ്റില്ല. ഈ സീറ്റിലേക്ക് ടി.എം സിദ്ദിക്കിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചത്. സിപിഎമ്മിന് ഏറെ വിജയ സാധ്യത ഉള്ള മണ്ഡലത്തില്‍ ഇതോടെ സ്ഥിതി വ്യത്യസ്തമായിരിക്കയാണ്. നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുമായാണ് നൂറുകണക്കിന് ്പരവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
പൊന്നാനിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി
