മുസ്‌ലിം ലീഗുമായി കൂട്ടുകെട്ടിനിലെന്ന് സിപിഐഎം. സമസ്‌തയുടെ നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സമസ്തയിലെ രണ്ട് വിഭാഗങ്ങളുമായി സഹകരിക്കും. ഇരു വിഭാഗങ്ങളുടെയും നിലപാട് ക്രിയാത്മകം.
ഐ എൻ എൽ നിലപാട് എൽഡിഎഫിൻ്റെ യശസിന് കോട്ടം തട്ടുന്നതാണെങ്കിൽ ഇടപെടും. സമസ്തയുടെ നിലപാട് സ്വാഗതാർഹം, എന്നാൽ ലീഗിനോടുള്ള സമീപനം ഇപ്പോൾ ചർച്ചയിലില്ല. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് സിപിഐഎം പ്രമേയം അവതരിപ്പിച്ചതായും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളിലെ പ്രാദേശിക പ്രശ്നം മാത്രമാണ്. ജമാ അത്ത ഇസ്ലാമി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് പ്രവർത്തിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്.