Pravasimalayaly

രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ല; ഭാരത് ജോഡോയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം പിബി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിലയിരുത്തല്‍. രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ലെന്നും പിബി വിലയിരുത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറച്ചു ദിവസവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ കൂടുതല്‍ ദിവസവും യാത്ര കടന്നുപോകുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന് എതിരെ സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്തത്.

സ്വന്തം ശക്തികേന്ദ്രങ്ങളിലാണ് പാര്‍ട്ടികള്‍ ജാഥകള്‍ നടത്തുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകാം കൂടുതല്‍ ദിവസം തങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിലയിരത്തലുണ്ടായി. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വയം ശക്തിപ്പെടേണ്ടതുണ്ട് എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Exit mobile version