Sunday, January 19, 2025
HomeNewsKerala'കേരളത്തിൽ തുടർഭരണം വലിയ ഉത്തരവാദിത്തം'; ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഐഎം റിപ്പോർട്ട്

‘കേരളത്തിൽ തുടർഭരണം വലിയ ഉത്തരവാദിത്തം’; ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഐഎം റിപ്പോർട്ട്

സിപിഐഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിൽ നേതൃത്വത്തിന് വിമർശനം. ചുമതലകൾ നിർവഹിക്കുന്നതിൽ സിപിഐഎം പൊളിറ്റ് ബ്യുറോ പരാജയപ്പെട്ടെന്ന് സംഘടനാ റിപ്പോർട്ട്. ജനകീയ പ്രതിഷേധങ്ങളെ വേണ്ടവിധം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല, ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനം.

കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നല്കിയത്. വിജയം പാർട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോൽപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്ന് വിമർശനമുണ്ട്.അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ല. വർഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തൽ നടത്താനായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നു. പാർലമെൻററി വ്യാമോഹവും ഇതിന് കാരണമാകുന്നു.

പാർട്ടിയും ബഹുജന സംഘടനകളും ഭരണത്തിൻറെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോർട്ട് പറയുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷം പാർട്ടിക്ക് ദേശീയ തലത്തിൽ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments