Pravasimalayaly

സിപിഎമ്മിൽ മഗ്‌സസെ അവാർഡ് വിവാദത്തിൽ; പുരസ്‌കാരം നിരസിച്ച് കെ കെ ശൈലജ

സിപിഎമ്മിൽ മഗ്സസെ അവാർഡ് വിവാദത്തിൽ. അവാർഡിനായി മുൻ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നിൽ സിപിഎമ്മിൻറെ ഇടപെടലാണെന്നാണ് റിപ്പോർട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന. 

കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.

കേരളത്തിൽ നിപയും കൊവിഡും പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ മികവാർന്ന പ്രവർത്തനമാണ് 64ാമത് മഗ്സസെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ശൈലജയുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ കൈയ്യടി നേടിയിരുന്നു.


ഫിലിപ്പീൻസ് മുൻ പ്രസിഡൻറ് രമൺ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. എന്നാൽ, കൊവിഡ് പ്രതിരോധം സർക്കാരിൻറെ കൂട്ടായ പ്രവർത്തനമാണ് എന്ന വിലയിരുത്തലിൽ പാർട്ടി ഇടപെട്ട് അവാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

അതേസമയം, മഗ്സസെ അവാർഡ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. അവാർഡ് പാർട്ടി നേതാക്കൾ സ്വീകരിക്കില്ല. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളാണ് രമൺ മാഗ്‌സസെ എന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. ഇത് രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന അവാർഡല്ലെന്നും സിപിഎം പ്രതികരിച്ചു.

Exit mobile version