സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം, ബൈക്കിലെത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുഞ്ഞു

0
24

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളില്‍ എത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു.

കല്ലേറില്‍ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചു. അക്രമികള്‍ ബൈക്കില്‍ ഇരുന്നുകൊണ്ടു തന്നെ ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്കില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമണത്തിന് രണ്ടുമാസം തികയുന്ന വേളയിലാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടാകുന്നത്.  
 

Leave a Reply