Saturday, November 23, 2024
HomeNewsKeralaഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു,വയോധികന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു,വയോധികന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപിച്ച് വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.

കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ജോസഫിനെ ആക്രമിച്ചത്. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. ‘ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും’ ആയിരുന്നു കമന്റ്.

ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് വരുത്തിയത്. വീടിന് പുറത്തെത്തിയ തന്നെ കാറിലും ബൈക്കിലും എത്തിയവര്‍ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാനേതാവായി നടക്കുന്ന ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് സോണി സോനുവാണ് തന്നെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതെന്ന് ജോസഫ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments