Monday, January 20, 2025
HomeNewsKeralaപാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയത; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയത; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

വിഭാഗീയത അവസാനിച്ച ശേഷമുള്ള പാര്‍ട്ടി സമ്മേളനമെന്ന് സിപിഐഎം അവകാശപ്പെടുമ്പോഴും വിഭാഗീയത പുതിയ മാനംതേടുന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു

ഒരു കാലത്ത് പാര്‍ട്ടിയ്ക്ക് ഏറ്റവും തലവേദന ഉയര്‍ത്തിയിരുന്നത് ആലപ്പുഴയിലെ വിഭാഗീയതായിരുന്നു. അന്ന് നിലനിന്നിരുന്ന വി.എസ് പിണറായി അച്ചുതണ്ടുകളിലൂന്നിയ വിഭാഗീയ പ്രവണതകള്‍ അവശേഷിച്ചെങ്കിലും പ്രാദേശിക വിഭാഗീയ പ്രവര്‍ത്തനം ശക്തമാകുന്നുവെന്നാണ് സംസ്ഥാന നേതൃത്വം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഏരിയാ തലത്തിലാണ് വിഭാഗീയത ശക്തം. സമ്മേളനങ്ങളില്‍ വിഭാഗീയ നീക്കങ്ങള്‍ ശക്തമായുണ്ടായി. ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന പ്രാദേശിക വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സംഘടനാ നടപടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ജി.സുധാകരനെതിരായ നടപടി സംഘടനാ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. സുധാകരന്റെ തെറ്റ് പാര്‍ട്ടി തിരുത്തി. പ്രവര്‍ത്തന പാരമ്പര്യവും പാര്‍ട്ടിക്കു നല്‍കിയ സേവനവും പരിഗണിച്ചാണ് ഈ തിരുത്തലെന്നും പരാമര്‍ശമുണ്ട്. ജി.സുധാകരന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.
എറണാകുളം ജില്ലാ നേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുയര്‍ന്നത്. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ നടപടി മയപ്പെടുത്താന്‍ ജില്ല നേതൃത്വം ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. പക്ഷപാതിത്വം കാട്ടിയാണ് നടപടികള്‍ തീരുമാനിച്ചത്. ശരിയായ നടപടിയെടുക്കാന്‍ ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments