ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം

0
47

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. വിമനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നാണ് വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.

അതേസമയം നെര്‍വാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി ഒരാളെ പിടികൂടി. 5 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അന്വേഷണം തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Leave a Reply