സൂപ്പർ ഓവറിൽ പാകിസ്ഥാനെ നിലംപരിശാക്കി സിംബാെവെ ക്രിക്കറ്റ് ടീം

0
24

ഐ.പി.എല്ലിനിടെ ഒരു സിംബാബ്‌വെ വിജയഗാഥ; സൂപ്പര്‍ ഓവറില്‍ പാകിസ്താനെ വീഴ്ത്തി

റാവൽപിണ്ടി: ഐ.പി.എല്ലിന്റെ ആവേശത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ഏകദിനത്തിൽ പാകിസ്താനെ വീഴ്ത്തി സിംബാബ്‌വെ തുടർ തോൽവികൾക്ക് അറുതി വരുത്തി. 1998 നവംബറിന് ശേഷം പാക് മണ്ണിലെ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സിംബാബ്‌വെ പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. സെഞ്ചുറി നേടി പുറത്താകാതെ നിന്ന സീൻ വല്യംസും (118) അർധ സെഞ്ചുറി നേടിയ ബ്രണ്ടൻ ടെയ്ലറുമാണ് (56) സിംബാബ്‌വെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ബാബർ അസമിന്റെ സെഞ്ചുറിയുടെയും (125) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്ത വഹാബ് റിയാസിന്റെയും (52) മികവിൽ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുക്കാനേ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസരബാനി അഞ്ചു വിക്കറ്റുമായി തിളങ്ങി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സിംബാബ്‌വെയ്ക്കായി സൂപ്പർ ഓവറിലും ബ്ലെസ്സിങ് മുസരബാനി തിളങ്ങി. ആദ്യ പന്തിൽത്തന്നെ ഇഫ്തിഖർ അഹമ്മദിനെ പുറത്താക്കിയ മുസരബാനി നാലാം പന്തിൽ ഖുഷ്ദിൽ ഷായേയും മടക്കി. വെറും രണ്ട് റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ പാകിസ്താന് നേടാനായത്. മൂന്നു പന്തുകൾ ബാക്കിനിർത്തി സിംബാബ്‌വെ വിജയത്തിലെത്തുകയും ചെയ്തു.

Leave a Reply