Pravasimalayaly

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയില്‍ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയെ കണ്ടതിനു ശേഷം മകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനു ഭീഷണിയുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പള്‍സര്‍ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ക്ക് ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പള്‍സര്‍ സുനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. അവസരം കിട്ടിയാല്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.

അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന്‍ റാഫിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് റാഫിയെ വിളിച്ചുവരുത്തിയത്.

Exit mobile version