കോട്ടയം തോട്ടയ്ക്കാട് സ്വദേശിയേ കാപ്പാ ചുമത്തി നാടുകടത്തി

0
542

വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളുമായ തോട്ടയ്കാട് വില്ലേജ് പൊങ്ങന്താനം പോസ്റ്റൽ അതിർത്തിയിൽ ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ സാബു മകൻ മോനു എന്നുവിളിക്കുന്ന മോനുരാജ് പ്രേമിനെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് മോനുരാജ് പ്രേമിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രമിനൽ കേസ്സുകളിൽ പ്രതിയായ ഇയാൾ 2019-ൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുമാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു

Leave a Reply