പണിയ്ക്ക് പോകാത്ത മരുമകന് കൊട്ടേഷൻ കൊടുത്ത് അമ്മായിയമ്മ

0
53

കൊല്ലം

ജോലിയ്ക്ക് പോകാതെ ആഡംബര ജീവിതം നയിച്ച മരുമകന് അമ്മായിയമ്മ കൊട്ടേഷൻ കൊടുത്തു. കൊല്ലം കേരളപുരം സ്വദേശി നജിയെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.

മകൾക്കും രണ്ടാം ഭർത്താവിനും ചെലവിന് നൽകിയിരുന്നത് നാല്പത്തിയെട്ടുകാരിയായ നജിയാണ്. പല തവണ ജോലിക്ക് പോകാൻ ആവശ്യപ്പെട്ടപ്പോളും മരുമകൻ തയ്യാറായില്ല.

കഴിഞ്ഞ മാസം അവസാനം ഏഴുകോണിൽ വെച്ച് ബൈക്കിൽ വരികയായിരുന്ന നജിയുടെ മകളെയും ഭർത്താവിനെയും ഗുണ്ടാ സംഘം അക്രമിയ്ക്കുകയും മാലപൊട്ടിയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൊട്ടേഷൻ നൽകിയത് നജി ആണെന്ന് ഗുണ്ടാ സംഘം വെളിപ്പെടുത്തിയത്.

Leave a Reply