ഇടുക്കിയിൽ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു: അഞ്ച് പേർ പിടിയിൽ

0
74

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടിക്കുകയായിരുന്നു. ഇന്നലെ ഇവര്‍ പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു. പത്തുകിലോയോളം ഇറച്ചിയാണ് ഇവര്‍ കറിവെച്ചത്. തോലും നഖവും പല്ലും വില്‍പ്പനയ്ക്കാനായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും പല്ലും കറിയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply