‘കെ ടി ജലീല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും’; തനിക്കെതിരെ എത്ര കേസുവന്നാലും കുഴപ്പമില്ലെന്ന് സ്വപ്ന സുരേഷ്

0
31

മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കെ ടി ജലീല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണോ, അതെല്ലാം വെളിപ്പെടുത്തും. തനിക്കെതിരെ എത്ര കേസുവന്നാലും കുഴപ്പമില്ല. കെ ടി ജലീലിന് എതിരെ 164 സ്റ്റേറ്റ്മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തും.’- സ്വപ്ന പറഞ്ഞു.

‘തനിക്ക് താന്‍ തന്നെ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസ് തന്നെ പിന്തുടരുന്നതും ഫ്ലാറ്റിന് താഴെ കാവല്‍ നില്‍ക്കുന്നതും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. അവരെ എത്രയും പെട്ടെന്ന് പിന്‍വലിക്കണം’- സ്വപ്ന സുരേഷ് പറഞ്ഞു.

Leave a Reply