Pravasimalayaly

ചെന്നൈയിൽ നിന്നും മുങ്ങിയ വമ്പൻ കഞ്ചാവ് കേസ് പ്രതി ഇടുക്കിയിൽ ഒളിവിടത്തിൽ നിന്നു പിടിയിൽ

കുമളി:തമിഴ്‌നാട് കമ്പം സ്വദേശിയും ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയുമായിരുന്ന ഈശ്വരനാണ് അണക്കര എട്ടാം മൈൽ കടശിക്കടവിൽ നിന്നും പിടിയിലായത്. ചെന്നൈ-കമ്പം പൊലീസ് സ്പെഷൽ സ്ക്വാഡും നെടുങ്കണ്ടം പൊലീസും സംയുക്തമായിട്ടാണ് പ്രതിയെ കുടുക്കിയത്.
രണ്ടാഴ്ച മുൻപ് കേരളത്തിലേക്ക് കടത്താനായി ചെന്നൈയിലൂടെ എത്തിച്ച 120 കിലോ കഞ്ചാവ് ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ട ഈശ്വരൻ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം ബന്ധുവിന്‍റെ ഫോൺ വാങ്ങി ഏട്ടാംമൈൽ കടശിക്കടവിൽ എത്തി. ബന്ധുവിനു ഉപയോഗിക്കാനായി ഈശ്വരൻ തന്‍റെ ഫോൺ നൽകിയിരുന്നു.
ഈ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരൻ ജില്ലയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസ്  മനസിലാക്കിയത്. നെടുങ്കണ്ടത്തു എത്തിയ തമിഴ്നാട് പൊലീസ് നെടുങ്കണ്ടം പൊലീസിന്‍റെ സഹായത്തോടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്നാണ് ഈശ്വരൻ കടശിക്കടവിൽ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞത്. പൊലീസ് എത്തി വീട് വളഞ്ഞ് ഈശ്വരനെ അറസ്റ്റു ചെയ്തു..

Exit mobile version