Pravasimalayaly

വിരമിക്കൽ ആലോചന അടുത്ത ലോകകപ്പിന് ശേഷം : ക്രിസ്റ്റിയാനോ

അടുത്ത ലോകകപ്പിനു ശേഷമേ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുയെന്നു പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോടു തോറ്റ ശേഷം നായകന്‍ കൂടിയായ ക്രിസ്‌റ്റ്യാനോ ആം ബാന്‍ഡ്‌ മൈതാനത്ത്‌ വലിച്ചെറിഞ്ഞാണ്‌ കലിപ്പ്‌ തീര്‍ത്തത്‌.
മറ്റു താരങ്ങള്‍ ഡ്രസിങ്‌ റൂമില്‍ പൊട്ടിക്കരഞ്ഞു. കളിയില്‍ ക്രിസ്‌റ്റ്യാനോയ്‌ക്കു വേണ്ടത്ര തിളങ്ങാനായില്ല. താരത്തിന്റെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക്‌ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയും ചെയ്‌തു. ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകളടിച്ച സൂപ്പര്‍ താരം കടുത്ത നിരാശയോടെയാണു മൈതാനം വിട്ടത്‌. കളിയില്‍ നായാകനെന്ന നിലയിലോ താരമെന്ന നിലയിലോ ക്രിസ്‌റ്റ്യാനോയ്‌ക്കു പിഴവ്‌ സംഭവിച്ചിട്ടില്ലെന്ന്‌ കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ പറഞ്ഞു. ശിഷ്യന്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഇരുപതിലേറെ ഷോട്ടകളുണ്ടായി. എതിര്‍ വശത്താകട്ടെ ആകെ ആറു ഷോട്ടുകളും. അവര്‍ വല ലക്ഷ്യമാക്കിയടിച്ച ഏക ഷോട്ട്‌ ഗോളായി.
ഫുട്‌ബോളില്‍ ചിലപ്പോള്‍ അങ്ങിനെയാണെന്നും സാന്റോസ്‌ പറഞ്ഞു. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡിന്‌ ഒപ്പമെത്താന്‍ ക്രിസ്‌റ്റ്യാനോയ്‌ക്കായി. 109 ഗോളുകളുമായി ക്രിസ്‌റ്റ്യാനോയും ഇറാന്റെ മുന്‍ താരം അലി ദേയിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്‌. പോര്‍ചുഗല്‍ ഫൈനലില്‍ കടക്കുമെന്നും കിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു. തോറ്റെങ്കിലും തലയുയര്‍ത്തിയാണു മടങ്ങുന്നതെന്നു സാന്റോസ്‌ പറഞ്ഞു. പോര്‍ചുഗലിനെ ലോകകപ്പിനു തയാറാക്കുകയാണു തന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

Exit mobile version