പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുകയാണ് എന്ന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിമര്‍ശിച്ചു.
പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് എന്നും വിമര്‍ശനമുയര്‍ന്നു. സംഘടന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത് ജൂലൈ രണ്ടിനാണ് യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കമായത്.
പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് സമാപിക്കും.