ലണ്ടൻ: ക്രോഡിയോൺ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഉത്സവ രാവ് സമ്മനിച്ച് ഓഐസിസി സറേ ക്രിസ്മസ് പുതുവത്സര ആഘോഷവും നടന്നു. ക്യാൻസർ രോഗിയുടെ ചികിത്സക്കായി സംഘടന സമാഹരിച്ച തുക കൈമാറിയത് ചടങ്ങിന് ഉന്നതമായ മാനവിതയുടെ പരിവേഷവും നല്കി. അംഗബാഹുല്യം കൊണ്ടും പരിപാടികളുടെ പുതുമ കൊണ്ടും ശ്രദ്ധേയമായ ചടങ്ങ് പുതു വർഷാഘോഷത്തിനു ആവേശമായി.
മലയാളികൾ നിറഞ്ഞ കവിഞ്ഞ ക്രോയിഡോൺ സെന്റ് ജൂഡ് ചർച്ച് ഹാളിൽ ഈ മാസം 21ന് നടന്ന ചടങ്ങിൽ സറേ മുൻ മേയറും ഇപ്പോഴത്തെ കൗൺസിലറുമായ മഞ്ജു ശാഹുൾ ഹമീദ് മുഖ്യ അതിഥിയായിരുന്നു. ഓഐസിസി സറേ റീജന്റെ മാതൃകാ പരമായ പ്രവർത്തങ്ങളെ മുക്തഖണ്ഡം പ്രശംസിച്ച മഞ്‌ജു സംഘടനയുടെ എല്ലാ പ്രവർത്തങ്ങൾക്കും തുടർന്നും പൂർണ്ണ പിന്തുണ നൽകുമെന്നും പറഞ്ഞു
ഓഐസിസി യുകെ ദേശീയ ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ് തന്റെ ക്രിസ്‌മസ് പുതുവത്സര സന്ദേശത്തിൽ ഒരു നല്ല വ്യകതിയെ അയാൾ ജീവിച്ചിരിക്കുമ്പൾ തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണമെന്നും അതായിരിക്കും അയാളുടെ മരണ ശേഷം നൽകുന്ന സ്നേഹ പ്രകടങ്ങളെക്കാൾ അഭികാമ്യമെന്നും പറഞ്ഞു. ഇത്തരം ഒരു വലിയ പരിപാടി സംഘടിപ്പിച്ചു വിജയിപ്പിച്ച സറേ കമ്മറ്റി അംഗങ്ങളെ ദേശീയ ജനറൽ സെക്രട്ടറി നാഷണൽ കമ്മറ്റി അംഗങ്ങളുടെ പേരിൽ പ്രതേകം അനുമോദിയ്ക്കുകയും ചെയ്തു. സംഘടന നേതാക്കളായ അഷറഫ് അബ്‌ദുള്ളയുടെയും ജോർജ് ജേക്കപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ റീജൺ പ്രഡിഡന്റ് വിൽസൻ ജോർജ് സ്വാഗത പ്രസംഗം നടത്തി.
സറേ റീജണിന്റെ ഓണാഘോഷ പരിപാടിക്കു ശേഷം നാട്ടിലുള്ള ക്യാൻസർ രോഗിക്ക് ചികിത്സയ്ക്കായി സമാഹരിച്ച തുക ബേബികുട്ടി ജോർജ് ഇംഗ്ലണ്ടിലെ പ്രമുഖ ചാരിറ്റി പ്രവർത്തകനായ ടോണി ചെറിയാന് കൈമാറി. ഓഐസിസി സറേ എന്നും പാവങ്ങളെ സഹായിക്കാൻ മുന്നിൽ നിൽക്കുന്നത് അശണവരായവർക്ക് വലിയ ആശ്വാസമാണെന്നും ചാരിറ്റി തുക എറ്റുവാങ്ങിക്കൊണ്ട് ടോണി ചെറിയാൻ പറഞ്ഞു.
ഓഐസിസി യുകെ മഹിളാ കോഡിനേറ്റർ ഷൈനു മാത്യു തന്റെ ആശംസ പ്രസംഗത്തിൽ
സറേ റീജന്റെ എല്ലാ പ്രവർത്തങ്ങളും മാതൃക പരവും ആവേശം നൽകുന്നതും അസൂയ ഉളവാക്കുന്ന വിജയവുമാണെന്ന് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയവരെ ഷൈനു മാത്യു പ്രത്യേകം ക്രിസ്തുമസ് കേക്ക് നല്കി സ്ഥീകരിയ്ക്കുയുണ്ടായി.
രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ ” യാത്രയുടെ പ്രധാന ഭാഗങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് സംഘടന ട്രഷറർ ബിജു വർഗീസ് ചിട്ടപ്പെടുത്തിയ വീഡിയോ ഏവരുടെയും മുക്തകണ്ഡ പ്രശംസ ഏറ്റുവാങ്ങി. . ഓഐസിസി ദേശീയ വൈസ് പ്രസിഡന്റ് സുജു ഡാനിയേൽ ആശംസകൾ അറിയിച്ചു , ഏറ്റവും നല്ല പ്രവർത്തങ്ങൾ നടത്തുന്ന സറേ റീജൺ പ്രവർത്തകരെ അനുമോദിയ്ക്കുകയും ചെയ്തു.
ആഘോഷ പരുപാടിയിൽ സദസിനെ ഇളക്കിമറിച്ച ശ്രുതിലയ ലണ്ടൻ ഗാനമേളയും മിമിക്രിയും സ്വപ്ന തുല്യ വിസ്മയമാക്കി. ഒപ്പം ക്രിസ്മസ് കരോൾ , ക്ലാസിക്ക് ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് ഡീ ജെ എന്നിവയെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന നിരവധി കലാ പരിപാടികൾ കൊണ്ട് സമ്പന്നമാക്കിയതായിരുന്നു ആഘോഷ രാവ്. , ക്രോയിഡോൺ ദം ട്രീറ്റ് ഒരുക്കിയ രുചിയൂറും ക്രിസ്മസ് ഡിന്നർ ലണ്ടൻ മലയാളികൾക്ക് ഒരു അനുഭുതിയായി . കോവൻഡ്രി ജാസ് ഡിജിറ്റൽ ലൈവ് ഒരുക്കിയ ശബ്ദവും , വെളിച്ചവും സദസ്യരെ ആന്ദനത്തിന്റെ നെറുകയിൽ എത്തിച്ചു . ആർജെ ബ്രൈറ്റ് മാത്യുവിന്റെ ആവേശം കൊള്ളിക്കുന്ന അവതരണവും , അദ്ദേഹവും മകളും ചേർന്ന് അവതരിപ്പിച്ച നൃത്ത്യ രൂപവും , സദസ്യരെ യഥാർത്ഥ പുതു വർഷത്തിന്റെ ആവേശത്തിൽ എത്തിച്ചു .
പരിപാടിയിൽ പങ്കെടുക്കുവാൻ ടിക്കറ്റ് ലഭിക്കാത്തവരുടെ പരാതിയിയുടെ പ്രവാഹമാണുണ്ടായത്. ആയതിനാൽ ക്രോയിഡോണിൽ ഒരു വലിയ കമ്മ്യൂണിറ്റി ഹാളിന്റെ അത്യാവശ്യം നന്ദി പ്രസംഗത്തിൽ അഷറഫ് അബ്‌ദുള്ള , കൗൺസിലർ കൂടിയായ മഞ്ജു ശാഹുൾ ഹമീദിനെ അറിയിച്ചു .
വേണ്ടുവോളം , സംഗീതവും , ഭക്ഷണവും ആസ്വദിച്ച ക്രോഡിയോൺ മലയാളികൾ മനസും , ഹൃദയും ആവോളം നിറഞ്ഞ് മടങ്ങുമ്പോൾ സമയം പാതിരാവ് അടുത്തിരുന്നു.