Thursday, October 3, 2024
HomeNewsക്രോയ്‌ഡോണിനെ ഉത്സവ തിമിർപ്പിൽ ആറാടിച്ച് ജനസാന്നിധ്യം കൊണ്ട് ചരിത്രമെഴുതി ഓ ഐ സി സി സറൈ...

ക്രോയ്‌ഡോണിനെ ഉത്സവ തിമിർപ്പിൽ ആറാടിച്ച് ജനസാന്നിധ്യം കൊണ്ട് ചരിത്രമെഴുതി ഓ ഐ സി സി സറൈ ഓണാഘോഷം.

ക്രോയ്ഡോൺ: ഓ ഐ സി സി യുകെ സറൈയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ കഴിഞ്ഞ ശനിയാഴ്ച നടത്തിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും പറയാൻ ഒറ്റ വാക്ക് മാത്രമേയുണ്ടായിരുന്നുള്ളു .. “അത്യുഗ്രൻ പരുപാടി “.

ജനസാന്നിധ്യം കൊണ്ടും , ഓണസദ്യയുടെ മേൻമ കൊണ്ടും , പരിപാടികളുടെ വൈവിധ്യം കൊണ്ടും , ജനങ്ങളുടെ മുക്തകണ്ഠ പ്രശംസകൾ ഏറ്റുവാങ്ങിയതിന്റെ ആവേശത്തിലാണ് ഓ ഐ സി സി സറൈ പ്രവർത്തകരും ഓണാഘോഷ പരുപാടി സംഘാടകരും.

സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ചു ഹാളിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് വനിതാ പ്രവർത്തകർ പൂക്കളം ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് നാനൂറ്റിമ്പതിൽ പരം ആളുകൾക്ക് അടുക്കും ചിട്ടയോടും കൂടി മുന്നു തരം പായസവും അടങ്ങിയ വിഭവ സമൃദ്ധമായ ഓണ സദ്യ വിളമ്പി. തുടർന്ന് കണ്ണിനും കാതിനും മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

ഓ ഐ സി സി സറൈയുടെ പ്രസിഡന്റ് വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ്  ഓണാഘോഷ പരിപാടികൾക്ക്  ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.  പ്രസ്തുത സമ്മേളനത്തിൽ ഓണാഘോഷ കമ്മറ്റി കൺവീനർ  തോമസ് ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി.  പ്രസിഡന്റ്   വിൽസൺ ജോർജ്ജ്  നടത്തിയ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയും മനോഹരമായ രീതിയിൽ ഓണാഘോഷ പരുപാടി വലിയ വിജയമാക്കിയ സഹപ്രവർത്തകർക്കും പങ്കെടുത്ത ജനങ്ങൾക്കും നന്ദി പറഞ്ഞു.

സംഘടനയുടെ വനിതാ കോർഡിനേറ്റർ ഷൈനു മാത്യു , നാഷണൽ കമ്മറ്റി ജനറൽ സെകട്ടറി ബേബികുട്ടി ജോർജ് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
കഴിഞ്ഞ 12 വർഷങ്ങൾക് ശേഷമാണ് ഇത്രയും ജനസാന്ദ്രവും ഗംഭീരവുമായ പരിപാടി ക്രോയ്ഡോൺ മേഖലയിൽ നടക്കുന്നതെന്ന് ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസംഗത്തിൽ അഭിമാനപൂർവ്വം ഓർമ്മിപ്പിച്ചു. നാഷണൽ കമ്മറ്റിയുടെ എല്ലാവിധ ആശംസകൾ അറിയിക്കുകയും ഇത് മാതൃകാ പരമായ കുട്ടായ്മയുടെ വിജയമാണെന്നും ബേബികുട്ടി ജോർജ്ജ് എടുത്തു പറഞ്ഞു.

അസുയാർഹമായ ജനപങ്കാളിത്തമാണ് ഓ ഐ സി സിസറൈയ്ക്ക് എന്നും ഉള്ളതെന്ന് ഷൈനു മാത്യു തന്റെ ആശംസാ പ്രസഗത്തിൽ അഭിപ്രായപ്പെട്ടു , ഓ ഐ സി സി യുടെ ഓണാഘോഷ പരിപാടി , സറൈയുടെ ഉത്സവമാക്കി മാറ്റിയ തടിച്ചു കൂടിയ ജനങ്ങളോട് നന്ദി പറയാൻ വാക്കുകൾ ഇല്ലന്ന് ആശംസാ പ്രസംഗത്തിൽ ട്രഷറർ ശ്രീ ബിജു വർഗീസ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തങ്ങളും , ജന സമ്പർക്ക പ്രവർത്തങ്ങളും സംഘടന നേതൃത്ത്വം നൽകുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിചേർത്തു ,

സമ്മേളനത്തിനു ശേഷം അതിഗംഭീരമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാ സാംസ്കാരീക പ്രകടങ്ങൾ അരങ്ങേറി. തിരുവാതിരകളി , ഭരത നാട്യം , മോഹിനിയാട്ടം , വോളിവൂഡ്‌ ഡാൻസ് , സ്വന്തം കവിത അവതരിപ്പിക്കൽ , നാടോടി നൃത്തം , സമൂഹ നൃത്തം എന്നിവഎല്ലാം കാണികൾ ആവോളം ആസ്വദിച്ചു. തുടർന്ന് “ശ്രുതിലയ ക്രോയ്‌ഡോൺ ” നടത്തിയ അതിഗഭീര ഗാനമേളയും മിമിക്‌സും എല്ലാവർക്കും കണ്ണിനും മനസ്സിനും കുളിർമ്മയേകി , കാണികൾ ഒന്നടങ്കം നൃത്ത ചുവടുകളോട് ഓഡിറ്റോറിയവും സ്റ്റേജും നിറഞ്ഞു ആസ്വദിക്കുന്നത് വിസ്മയ കാഴ്ചയായി.

അഷറഫ് അബ്‌ദുല്ല പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു, ഓ ഐ സി സി സറൈ ധാരാളമായ ജനസമ്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും , അതെല്ലാം പൊതുജങ്ങൾക്ക് പ്രയോജന പ്രദമായ രീതിയിൽ നടപ്പിലാക്കുമെന്നും നന്ദി പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. സ്റ്റേജ് നിയന്ത്രിച്ച ലിലിയേയും വന്ദനേയും അദ്ദേഹം പ്രത്യേകം അനുമോദിയ്ക്കുകയുമുണ്ടായി. ദേശിയ ഗാനാലാപനത്തോട് ഓണാഘോഷ പരിപാടികൾ അവസാനിച്ചു .

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments