മഹാത്മാ അയ്യൻകാളിയുടെ ദർശനങ്ങൾ കാലിക പ്രസക്തമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോമേഴ്‌ഷ്യൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന അയ്യൻകാളി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.
മഹാത്മ അയ്യൻകാളിയുടെ ദർശനങ്ങൾ നെഞ്ചിലേറ്റി CSDS നേതൃത്വത്തിൽ ദളിത് ആദിവാസി വിഭാഗങ്ങൾ അധികാര കേന്ദ്രങ്ങളിൽ എത്തണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മഹാത്മാ അയ്യൻകാളിയുടെ ജീവിതം വിദ്യാലയങ്ങളിൽ പഠന വിഷയം ആക്കണമെന്നും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭാസ മേഖലയിൽ സ്‌ഥാപനങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ ശ്രീ കെ കെ കൊച്ചിനെ ആദരിച്ചു.
സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ്, സി എം ചാക്കോ, കെ സി പ്രസാദ്, ടി എ കിഷോർ, പി പി ജോസഫ്, പി സി രാജു, സിബി മാഞ്ഞൂർ, സണ്ണി കൊട്ടാരം, ആൻസി സെബാസ്റ്റ്യൻ, വിനു ബേബി, ആഷ്‌ലി ബാബു, രഞ്ജിത്ത് രാജു, തോമസ്കുട്ടി തിരുവല്ല, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോഷി വർഗീസ്, ചങ്ങനാശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സാബു വി ജി, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ടി കെ രാജൻ, മീനച്ചിൽ താലൂക്ക് പ്രസിഡന്റ് കെ എം രാജു, വൈക്കം താലൂക്ക് ജോയിന്റ് സെക്രട്ടറി സുജമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 8:00 ന് സംസ്‌ഥാന വ്യാപകമായി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് കുടുംബയോഗം കേന്ദ്രങ്ങളിൽ പുഷ്‌പ്പാർച്ചന, മധുര വിതരണം എന്നിവ സംഘടിപ്പിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനത്തിന് മുൻപിൽ പുഷ്‌പ്പാർച്ചന, മധുര വിതരണം എന്നിവ നടത്തി.
വിവിധ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ അവാർഡ് ദാനവും സേവന സന്നദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ആഗസ്റ്റ് 25 ന് ആരംഭിച്ച ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ അയ്യൻകാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ എ സനൽ കുമാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ കെ എസ് മാധവൻ, CSDS സംസ്‌ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷ് എന്നിവർ സന്ദേശം നൽകി.