Sunday, January 19, 2025
HomeNewsചേരമർ സനാതന ധർമ്മ സംഘം സി എസ് ഡി എസിൽ ലയിച്ചു : ലയന സമ്മേളനം...

ചേരമർ സനാതന ധർമ്മ സംഘം സി എസ് ഡി എസിൽ ലയിച്ചു : ലയന സമ്മേളനം വാഴൂർ അംബേദ്കർ ഭവനിൽ നടന്നു

കോട്ടയം : കേരളത്തിലെ പ്രമുഖ ദളിത് ആത്മീയ പ്രസ്‌ഥാനമായ ചേരമർ സനാതന ധർമ്മ സംഘം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയിൽ ലയിച്ചു. സി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്തിരമായ വാഴൂർ അംബേദ്കർ ഭവനിൽ നടന്ന ലയന സമ്മേളനത്തിൽ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ സനാതന സംഘം പ്രവർത്തകരെ സ്വീകരിച്ചു.

ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന അംബേദ്കറൈറ്റ് മുന്നേറ്റമായ സി എസ് ഡി എസ് പാർശ്വവൽകൃത വിഭാഗങ്ങൾക്കായി നടത്തുന്ന പോരാട്ടങ്ങളും സംഘടനയിലെ അംഗങ്ങൾ പുലർത്തുന്ന ആത്മീയ അന്തരീക്ഷവുമാണ് സി എസ് ഡി എസുമായി യോജിക്കാൻ കാരണം ആയതെന്ന് സനാതന സംഘം ജനറൽ സെക്രട്ടറി ദാസ് എം ചേരമർ പറഞ്ഞു.

ചേരമാർ സനാതന ധർമ്മ സംഘം ജനറൽ സെക്രട്ടറി ദാസ് എം ചേരമാൻ

സി എസ് ഡി എസ് വൈസ് പ്രസിഡന്റ്‌ കെ സി പ്രസാദ് ലയന പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ്‌ പ്രവീൺ ജെയിംസ് പിങ്ക് പതാക കൈമാറി.സി എസ് ഡി എസ് നേതാക്കളായ വി പി തങ്കപ്പൻ, ഷാജി മാത്യു, ടി എ കിഷോർ, പ്രസന്ന ആറാണി സനാതന ധർമ്മ സംഘം നേതാക്കളായ അരുൺ എസ് ചേരമർ,എം സി സാബു തുടങ്ങിയവർ സംസാരിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments