Sunday, January 19, 2025
HomeNewsCSDS കൂട്ടിയ്ക്കൽ പഞ്ചായത്ത്‌ കുടുംബസംഗമം സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

CSDS കൂട്ടിയ്ക്കൽ പഞ്ചായത്ത്‌ കുടുംബസംഗമം സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിയ്ക്കൽ പഞ്ചായത്ത്‌ വെമ്പിളി, താളുങ്കൽ, കൂട്ടിയ്ക്കൽ, ഇളംകാട് കുടുംബയോഗങ്ങളുടെ സംയുക്ത കുടുംബയോഗ സംഗമം ഇളംകാട് കെ ആർ നാരായണൻ മെമ്മോറിയൽ ഹാളിൽ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന സംസാരികറാലിയിൽ നൂറു കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു. താലൂക്ക് വൈസ് പ്രസിഡന്റ്‌ വിനോദ് വി ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനീഷ്‌ ചക്കോ, ആൻസി സണ്ണി, സിബി മാഞ്ഞൂർ, താലൂക്ക് സെക്രട്ടറി സി എസ് പ്രമോദ്, ട്രഷറർ പ്രസാദ്‌ എം ടി തുടങ്ങിയ താലൂക്ക് പഞ്ചായത്ത് കുടുംബയോഗ നേതാക്കൾ പങ്കെടുത്തു.

ഗുസ്തി മത്സരത്തിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ ഒന്നാം സ്‌ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്‌ഥാനവും നേടിയ കുളപ്പുറം കുടുംബയോഗ അംഗം അലൻ തങ്കച്ചനെ ആദരിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments