കോട്ടയം : സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിലൂടെ അവഹേളിച്ച സംഭവത്തിൽ കുറ്റവാളിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പ്രമുഖ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയത്ത് മാർച്ചും ധർണ്ണയും നടത്തി.
വൈകുന്നേരം 5:00 മണിയ്ക്ക് കലക്ടറേറ്റ് പടിക്കൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ച് തിരുനക്കര മൈതാനത്തിന് സമീപം അവസാനിച്ചു.
തുടർന്ന് നടന്ന ധർണ്ണയിൽ എ കെ സി എച്ച് എം എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി എ കെ സജീവ് അധ്യക്ഷത വഹിച്ചു. സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജെയിംസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പ്രവർത്തകൻ സണ്ണി എം കപിക്കാട് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ വി ആർ രാജു, സുനിൽ കെ തങ്കപ്പൻ, ഐ ആർ സദാനന്ദൻ, ഡോ എസ് അറുമുഖം, അരുൺകുമാർ, സനീഷ് ചങ്ങനാശ്ശേരി, എ കെ ലാലു, അജയകുമാർ, അഡ്വ പി ഒ ജോൺ,സി ജെ തങ്കച്ചൻ, അജിത സാബു, എബി ആർ നീലംപേരൂർ, ടി എ കിഷോർ, വിനു ബേബി, വി ടി രഘു തുടങ്ങിയവർ പ്രസംഗിച്ചു