സ്പെഷ്യൽ റിപ്പോർട്ട്

സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 157 മത് ജന്മദിനം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളുടെ സംസ്‌ഥാന തല ഉദ്ഘാടനം വാഴൂരിൽ സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് നിർവഹിച്ചു.

26 മുതൽ ആരംഭിച്ച ഓൺലൈൻ സമ്മേളനത്തിൽ ലോകസഭാംഗം ഡോ തോൾ തിരുമവളവൻ, സാമൂഹ്യ പ്രവർത്തകൻ സണ്ണി എം കപിക്കാട്, സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ചിത്ര വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി സേനാപതിയിൽ നിർമിച്ച മഹാത്മാ അയ്യൻകാളി സ്മാരക വിശ്രമ മന്ദിരം സംസ്‌ഥാന ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.


പത്തനംതിട്ട റാന്നി വെച്ചൂച്ചിറയിൽ അച്ചടിപ്പാറ കുടുംബയോഗം നിർമ്മിച്ച മഹാത്മാ അയ്യൻകാളി സ്മാരകവും അനാശ്ചാദനം ചെയ്തു.



പഞ്ചായത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചന, ജന്മദിന സന്ദേശം, മധുര വിതരണം, അവാർഡ് ദാനം, സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തി.


