നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി എസ് ഡി എസ് നിയോജക മണ്ഡലം കൺവീനർമാരെ തിരഞ്ഞെടുത്തു. 25 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ കൺവീനർമാരെ തിരഞ്ഞെടുത്തത്. കോട്ടയം പാമ്പാടിയിൽ ചേർന്ന നേതൃയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജെയിംസ് അധ്യക്ഷത വഹിച്ച യോഗം രജിസ്ട്രാർ വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു
സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ഡേവിഡ്, ചിത്ര വിശ്വൻ, ട്രഷറർ ഷാജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി
മധ്യകേരളത്തിൽ നിർണ്ണായക സ്വാധീനമുള്ള സംഘടനയാണ് സി എസ് ഡി എസ്. ശക്തമായ സംഘടന അടിത്തറ സി എസ് ഡി എസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നു. മുന്നണി ബന്ധങ്ങൾ ഇല്ലാതെപോലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് സി എസ് ഡി എസ് പിന്തുണച്ച സ്‌ഥാനാർത്ഥികൾ നടത്തിയത്. മധ്യ കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയ നിർണ്ണയത്തിൽ സ്വാധീനം ചെലുത്താൻ സി എസ് ഡി എസിന് കഴിയും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്
സി എസ് ഡി എസ് നിയോജകമണ്ഡലം കൺവീനർമാർ
കാഞ്ഞിരപ്പള്ളി – സണ്ണി ഉരപ്പാങ്കൽ, രഞ്ജിത്ത് രാജു
പൂഞ്ഞാർ – ടി കെ രാജൻ, ശശി ഊട്ടുപാറ
പുതുപ്പള്ളി – ടി എ കിഷോർ, കെ സി പ്രസാദ്
കോട്ടയം – പ്രവീൺ വി ജെയിംസ്
ഏറ്റുമാനൂർ – ജോസഫ് പി പി, ബിനു മറ്റക്കര
ചങ്ങനാശ്ശേരി – വിനു ബേബി, സി പി ജയ്‌മോൻ
കടുത്തുരുത്തി – സണ്ണി കൊട്ടാരം, അശോകൻ ഐസക്
പാലാ – വി പി തങ്കപ്പൻ, കെ കെ കുട്ടപ്പൻ
വൈക്കം – ചിത്ര വിശ്വൻ, സിബി മാഞ്ഞൂർ
റാന്നി – ഷാജി മാത്യു, രാജു കെ ജോസഫ്
തിരുവല്ല – എം സി ചന്ദ്രബോസ്
കോന്നി – തോമസ്കുട്ടി പെരുംതുരുത്തി
അടൂർ – സുനിൽ കെ തങ്കപ്പൻ, എൻ ജെ ചാക്കോ
കുട്ടനാട് – കെ കെ സുരേഷ്, കെ എ അഭിലാഷ്
അമ്പലപ്പുഴ – കെ കെ സുരേഷ്, കെ എ അഭിലാഷ്
മൂവാറ്റുപുഴ – പ്രസന്ന ആറാണി, ചിന്നമ്മ ആന്റണി
പിറവം – ബാബു പിറവം, പി സി രാജു
തൊടുപുഴ – ഷാജി ഡേവിഡ്, സി എം ചാക്കോ
ഇടുക്കി – കെ കെ സുരേഷ്, സജി പി വി
ഉടുമ്പൻചോല – കെ കെ സുരേഷ്, സജി പി വി
പീരുമേട് – കെ കെ സുരേഷ്, പ്രസന്ന ആറാണി
ദേവികുളം – ലീലാമ്മ ബെന്നി
തിരുവനന്തപുരം – പ്രവീൺ ജെയിംസ്, അഡ്വ സുരേഷ് കുമാർ
നെടുമങ്ങാട് – ഷാജി മാത്യു, സുരേഷ് കുമാർ
പാറശാല – വി പി തങ്കപ്പൻ, ആൻസി സെബാസ്റ്റ്യൻ