കുട്ടിക്കാനം
കാലാകാലങ്ങളായി കേരളത്തിലെ ദളിത് ആദിവാസി സമൂഹം അനുഭവിച്ചുപോന്ന വർഗീയ വിദ്വേഷങ്ങൾക്ക് എതിരെയും ജാതി വിവേചനങ്ങൾക്ക് എതിരെയും ശബ്ദമുയർത്താൻ സംസ്ക്കാരിക കേരളത്തിന് കഴിയാതെ പോയതാണ് ഇന്ന് വെരുറപ്പിച്ച വർഗീയ ചേരിതിരിവിന് കാരണമെന്ന് കുട്ടിക്കാനത്ത് ചേർന്ന സി എസ് ഡി എസ് നേതൃയോഗം.
വർഗീയതയെയും ജാതിയതയെയും ഭയന്ന് ഹിന്ദുമതത്തിൽ നിന്നും ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തവർ നേരിടുന്നത് കടുത്ത ജാതി വിവേചനമാണ്. രാഷ്ട്രീയ ഉദ്യോഗസ്‌ഥ മേഖലയിൽ നിന്നും വിഭവങ്ങളുടെ വിതരണത്തിൽ നിന്നും മാറ്റി നിർത്തിപ്പെട്ട ദളിത് ആദിവാസി വിഭാഗങ്ങൾ നേരിട്ടുവരുന്ന വിവേചനങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ കഴിയാതിരുന്ന സാംസ്‌കാരിക നായകർ ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കാപട്യമെന്നും യോഗം കുറ്റപ്പെടുത്തി

സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജെയിംസ് അധ്യക്ഷത വഹിച്ചു.

CSDS സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ ബി ആർ അംബേദ്കർ, മഹാത്മാ അയ്യൻകാളി, പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയ നവോത്ഥാന നായകർ കാണിച്ചു തന്ന വഴിയേയാണ് കേരളം സഞ്ചരിയ്ക്കേണ്ടതെന്നും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന് ഒരുപോലെ അപകടകരമാണെന്നും കെ കെ സുരേഷ് പറഞ്ഞു.



സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, ട്രഷറർ ഷാജി മാത്യു, സി എം ചാക്കോ, കെ സി പ്രസാദ്, കെ കെ കുട്ടപ്പൻ, പ്രസന്ന ആറാണി, ടി എ കിഷോർ, പി പി ജോസഫ്, സുനിൽ കെ തങ്കപ്പൻ, ആഷ്‌ലി ബാബു തുടങ്ങിയവർ പ്രസംഗിച്ചു
20 താലൂക്ക് കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.