Pravasimalayaly

കലഞ്ഞൂർ ക്ഷേത്രത്തിൽ ദളിത് കുട്ടികളെ മർദിച്ച സംഭവം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) പ്രതിഷേധ മാർച്ച്‌ ബുധനാഴ്ച

പത്തനംതിട്ട

കോന്നി കലഞ്ഞൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പായസം കുടിയ്ക്കുവാൻ എത്തിയ ദളിത് കുട്ടികളെ മർദിച്ച ക്ഷേത്രം ജീവനക്കാരന് എതിരെയും കാര്യം തിരക്കാൻ എത്തിയ കുട്ടികളുടെ പിതാവിനോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്ത ക്ഷേത്രം പൂജാരിക്കും എതിരെ കേസ് എടുക്കാത്തത്തിൽ പ്രതിഷേധിച്ച് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കലഞ്ഞൂർ ടൗണിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിക്കും. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.

ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ട്രഷറർ ഷാജി മാത്യു, രാജു കെ ജോസഫ്, എം സി ചന്ദ്രബോസ്, തോമസ്കുട്ടി തിരുവല്ല, എൻ ജെ ചാക്കോ തുടങ്ങിയവർ പ്രസംഗിക്കും———————————————

കഴിഞ്ഞ മാസം ഒന്നാം തീയതി കോന്നി കലഞ്ഞൂരിന് സമീപമുള്ള ശ്രീ മഹാദേവ ക്ഷേത്രത്തിൽ പായസം കുടിയ്ക്കുവാൻ എത്തിയ 3 കുട്ടികൾക്കാണ് ക്രൂര മർദ്ദനവും ജാതി അധിക്ഷേപവും നേരിട്ടത്.അമ്പലത്തിൽ പായസം കുടിച്ചതിന് ശേഷം ക്ഷേത്ര വളപ്പിലെ പൈപ്പിൽ നിന്നും വെള്ളം എടുത്തുകൊണ്ടിരുന്ന കുഞ്ഞുങ്ങളിൽ ഒരാളുടെ കഴുത്തിന് ക്ഷേത്രത്തിൽ ഉടുക്ക് കൊട്ടുന്ന മണിക്കുട്ടൻ എന്നയാൾ കുത്തിപ്പിടിക്കുകയും സ്വാധീനം കുറഞ്ഞ കൈ പിടിച്ചു തിരിയ്ക്കുകയും ക്ഷേത്രം നിന്റെ തന്തയും തള്ളയും വകയാണോ എന്ന് ചോദിച്ച് ഭയപ്പെടുത്തുകയും ചെയ്തു.സംഭവത്തെപ്പറ്റി തിരക്കാൻ എത്തിയ കുട്ടിയുടെ പിതാവിനോട് ക്ഷേത്രം ശാന്തി ബിജു പറയനും പുലയനും അമ്പലത്തിൽ കയറരുതെന്ന് ആവശ്യപ്പെടുകയും പണം നൽകി ഒതുക്കി തീർക്കുവാൻ ശ്രമിക്കുകയും ചെയ്തു.കുട്ടികളെ ക്രൂരമായി മർദ്ധിയ്ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്ത ക്ഷേത്രം ശാന്തി ബിജുവിനും ഉടുക്ക് കൊട്ടുകാരൻ മണിക്കുട്ടനും എതിരെ പോലീസിൽ പരാതി നൽകിയെങ്കിലും അന്ണ നടത്തുകയോ പ്രതികൾക്ക് എതിരെ ശിക്ഷ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലന്ന് വീട്ടുകാർ പറയുന്നു.ആധുനിക കേരളത്തിൽ തുടർച്ചയായി ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ ലജ്ജകരമാണെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവണമെന്നും CSDS സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ആവശ്യപ്പെട്ടു.

Exit mobile version