Monday, January 20, 2025
HomeNewsKeralaസി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്ദിരം നിർമ്മാണത്തിനായുള്ള ശിലാസ്‌ഥാപന കർമ്മം CSDS സംസ്‌ഥാന...

സി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്ദിരം നിർമ്മാണത്തിനായുള്ള ശിലാസ്‌ഥാപന കർമ്മം CSDS സംസ്‌ഥാന പ്രസിഡന്റ്‌ ശ്രീ കെ കെ സുരേഷ് നിർവഹിച്ചു : സി എസ് ഡി എസ് ജന്മദേശമായ വാഴൂരിൽ ഉയരുന്നത് കേരളത്തിലെ അടിസ്‌ഥാന ജനതയുടെ ആത്മാഭിമാന സ്തംഭംമെന്ന് സി എസ് ഡി എസ് നേതാക്കൾ

വാഴൂർ (കോട്ടയം)

കേരളത്തിലെ കരുത്തുറ്റ ദളിത് മുന്നേറ്റ പ്രസ്‌ഥാനമായ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന ആസ്‌ഥാന മന്ദിരം നിർമ്മാണത്തിന്റെ ശിലാസ്‌ഥാപന കർമ്മം ഇന്ന് കോട്ടയം വാഴൂർ നെടുമാവിൽ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് നിർവഹിച്ചു.രാവിലെ 7:00 മണിയ്ക്ക് സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ ആയിരുന്ന വി ഡി ജോസഫിന്റെ സ്‌മൃതികൾ ഉയർത്തി ഐരാറ്റുനട കുടുംബയോഗം നൽകിയ ജയ് ഭീം എന്ന് ആലേഖനം ചെയ്ത ശിലാഫലകം സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ വി ജെയിംസ്, വി പി തങ്കപ്പൻ, കെ സി പ്രസാദ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ചിന്നമ്മ ആന്റണി, ജോസഫ് പി പി, സി എസ് വൈ എഫ് സംസ്‌ഥാന പ്രസിഡന്റ്‌ ടി എ കിഷോർ തുടങ്ങിയവർ ഏറ്റുവാങ്ങി. തുടർന്ന് കേരളത്തിലെ ദളിത് ചരിത്രത്തിലെ പ്രധാന ഇടമായ തിരുനക്കര അടിമസ്മാരക കല്ലിൽ നേതാക്കൾ ദീപം കൊളുത്തി ശിലാഫലകം വഹിച്ചുകൊണ്ടുള്ള പാദയാത്ര ആരംഭിച്ചു.

കോട്ടയം, കഞ്ഞിക്കുഴി, കളത്തിൽപ്പടി, വടവാതൂർ, മണർകാട്, ഇല്ലിവളവ്, പാമ്പാടി, കോത്തല, പുളിക്കൽ കവല, നെടുമാവ് എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരണമൊരുക്കി.സി എസ് ഡി എസ് ജന്മദേശത്ത് ഉയരുന്നത് കേരളത്തിലെ അടിസ്‌ഥാന ജനതയുടെ ആത്മാഭിമാന സ്തംഭം ആണെന്നും സി എസ് ഡി എസ് ദളിത് ആദിവാസി പഠന കേന്ദ്രമാക്കി ഉയർത്തുമെന്നും നേതാക്കൾ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതാക്കളായ ഷാജി ഡേവിഡ്, സണ്ണി ഉരപ്പാങ്കൽ, സി എം ചാക്കോ, കെ കെ കുട്ടപ്പൻ,പ്രസന്ന ആറാണി, രാജു കെ ജോസഫ്, തോമസ്കുട്ടി തിരുവല്ല, പി സി രാജു, ആൻസി സെബാസ്റ്റ്യൻ, പി കെ ഷാജി ബാംഗ്ലൂർ,സി എസ് വൈ എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ആഷ്‌ലി ബാബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments