കോട്ടയം
കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായി സംവരണം ആവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ജില്ല കലക്ടറേറ്റുകൾക്ക് മുൻപിൽ സി എസ് ഡി എസ് 12 മണിക്കൂർ ഉപവാസ സമരം നടത്തി. കോട്ടയത്ത് സംസ്‌ഥാനതല ഉദ്ഘാടനം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് നിർവഹിച്ചു.
ഭരണഘടന അട്ടിമറിച്ചുകൊണ്ട് സവർണ്ണ വിഭാഗങ്ങൾക്ക് മുന്നോക്ക സംവരണം ഏർപ്പെടുത്തിയ സർക്കാർ വർഷങ്ങളായി ദലിത് ക്രൈസ്തവർ ആവശ്യപ്പെടുന്ന പ്രത്യേക സംവരണം നൽകാതെ വഞ്ചിയ്ക്കുകയാണ്. വിദ്യാഭാസ തൊഴിൽ അധികാര മേഖലകളിലും സഭാസ്‌ഥാപനങ്ങളിലും വിവേചനം നേരിടുന്ന ദലിത് ക്രൈസ്തവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ആവണമെന്നും അല്ലാത്തപക്ഷം കേരളത്തിൽ 25 നിയോജക മണ്ഡലങ്ങളിൽ സ്‌ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്നും കെ കെ സുരേഷ് പറഞ്ഞു. പ്രക്ഷോഭ സമരത്തിന്റെ രണ്ടാം ഘട്ടമായി സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടുക്കി ജില്ല കലക്ടറേറ്റിന് മുൻപിൽ നടന്ന ഉപവാസ സമരം സംസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷാജി ഡേവിഡ് ഉദ്ഘാടനം ചെയ്തു.
സംസ്‌ഥാന ട്രഷറർ ശ്രീ ഷാജി മാത്യു, സെക്രട്ടറി ശ്രിമതി ലീലാമ്മ ബെന്നി, CSMF സംസ്‌ഥാന പ്രസിഡന്റ് ശ്രീമതി പ്രസന്ന ആറാണി, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ശ്രീ കെ സി പ്രസാദ്, ജോസഫ് പി പി, സജി പി വി, ബിനു മറ്റക്കര തുടങ്ങിയവർ നേതൃത്വം നൽകി
പത്തനംതിട്ട ജില്ല കലക്ടറേറ്റിന് മുൻപിൽ നടത്തുന്ന ഉപവാസ സമരം CMS ആംഗ്ലിക്കൻ സഭ വൈദിക സെക്രട്ടറി
റവ ഫാ ബിനോയ് പടിച്ചിറ ഉദ്ഘാടനം ചെയ്തു
CSDS സംസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ പ്രവീൺ വി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ രാജു കെ ജോസഫ്, എം സി ചന്ദ്രബോസ്, എൻ ജെ ചാക്കോ, തോമസ്കുട്ടി പെരുംതുരുത്തി, ശശി ഊട്ടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപവാസ സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ല കലക്ടറേറ്റിന് മുൻപിൽ നടക്കുന്ന ഉപവാസ സമരം സംസ്‌ഥാന കമ്മിറ്റി അംഗം പി സി രാജു ഉദ്ഘാടനം ചെയ്തു.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ സിബി മാഞ്ഞൂർ, കെ വി ബാബു, സണ്ണി കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു
(ഫോട്ടോ കടപ്പാട് : കൊച്ചുമോൻ ചാമക്കാല )